ഒരു സ്‌കൂളിലും അധ്യാപകര്‍ ഇല്ലാത്ത സാഹചര്യം ഉണ്ടാകരുത്, മന്ത്രി വി ശിവന്‍കുട്ടി

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ഒരു സ്‌കൂളിലും അധ്യാപകര്‍ ഇല്ലാത്ത സാഹചര്യം ഉണ്ടാകരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി . പാഠപുസ്തകങ്ങളും യൂണിഫോമും കൃത്യമായി കുട്ടികളില്‍ എത്തും. ലഹരി മുക്ത ക്യാമ്പസിനായി അധ്യാപകര്‍ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ ഓഫീസുകളില്‍ അഴിമതി നിലനില്‍ക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. അത് ഒരുതരത്തിലും അനുവദിക്കാന്‍ സാധിക്കുകയില്ല. സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ്ണ യോഗത്തിലാണ് മന്ത്രിയുടെ വിമര്‍ശനം.

സര്‍ക്കാര്‍ അധ്യാപകര്‍ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇതില്‍ വിശദമായ അന്വേഷണം ഉണ്ടാകും. പാഠപുസ്തകങ്ങളും സ്‌കൂള്‍ യൂണിഫോമും കൃത്യമായി കുട്ടികളില്‍ എത്തുമെന്നും മന്ത്രി അറിയിച്ചു

ഉച്ചഭക്ഷണ പദ്ധതിയില്‍ ചില സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിച്ച് മുന്നോട്ടു പോകും. ലഹരി മുക്ത സ്‌കൂള്‍ ക്യാമ്പസിനായി നല്ലതുപോലെ അധ്യാപകര്‍ ഇടപെടണമെന്നും മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, എ ഇ ഒ, ഡി ഇ ഒ, ഡി ഡി ഇ, ആര്‍ ഡി ഡി തലം വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.


0/Post a Comment/Comments