എഐ ക്യാമറ; സംസ്ഥാനത്ത് ആദ്യ ദിനം കുടുങ്ങിയവർ 38,520; കണ്ണൂര്‍ ജില്ലയില്‍ നിന്ന് കുടുങ്ങിയത് 2437പേര്‍

.

തിരുവനന്തപുരം: എഐ ക്യാമറ ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചപ്പോൾ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയുള്ള സമയത്തിനിടെ കണ്ടെത്തിയത് 38,520 നിയമ ലംഘനങ്ങൾ. 726 ക്യാമറകളിൽ 692 എണ്ണമാണ് പ്രവർത്തിച്ചത്. 250 മുതൽ 3000 രൂപ വരെ പിഴയീടാക്കാവുന്ന നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ‌

വാഹന ഉടമകൾക്ക് ഇന്ന് മുതൽ നോട്ടീസ് അയച്ചു തുടങ്ങും. വീട്ടിലെ മേൽവിലാസത്തിലായിരിക്കും നോട്ടീസ് ലഭിക്കുക. ഉടമയുടെ മൊബൈൽ നമ്പറിലേക്ക് എസ്എംഎസും വരും.

 ആദ്യദിനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് കുടുങ്ങിയത് 2437പേര്‍.
നിയമലംഘനം നടത്തിയവര്‍ക്ക് പിഴ അടയ്ക്കാനുള്ള നോട്ടീസ് ഇന്ന് അയച്ചു തുടങ്ങും. 200 ല്‍ അധികം ആര്‍സി ഉടമകള്‍ക്ക് അയയ്ക്കാനുള്ള നോട്ടീസ് ഇന്നലെ തന്നെ തയാറാക്കി വച്ചിരുന്നു. ബാക്കിയുള്ളവര്‍ക്ക് ഇന്ന് അയച്ചു തുടങ്ങും.
 
ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് ഇടാതെ പോകുന്നത്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് തുടങ്ങിയവയാണ് കാമറയില്‍ കുടുങ്ങിയത്. തിങ്കളാഴ്ച കാമറകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ കാമറകള്‍ പരിശോധിക്കുന്ന മട്ടന്നൂരിലെ എൻഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ ഓഫീസ് നേരത്തെ സജ്ജമായിരുന്നു. 
മട്ടന്നൂര്‍ വെള്ളിയാംപറമ്ബിലെ ആര്‍ടിഒ എൻഫോഴ്‌സ്‌മെന്‍റ് ഓഫീസില്‍ നിന്നാണ് ദൃശ്യങ്ങള്‍ പരിശോധിക്കുകയും ക്രോഡീകരിക്കുകയും പിഴചുമത്തി നോട്ടീസ് അയയ്ക്കുകയും ചെയ്യുന്നത് ചെയ്യുന്നത്. 

കെൽട്രോണിന്റെ ജീവനക്കാരാണ് നിയമ ലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് കൈമാറുന്നത്. ചിത്രം പരിശോധിച്ച ശേഷം ഇവരാണ് പിഴ ചുമത്തുക. 

ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ഇവ ഉപയോ​ഗിക്കാതിരിക്കൽ. സി​ഗ്നൽ ലംഘനം, ഡ്രൈവിങിനിടെ മൊബൈൽ ഉപയോ​ഗം, ഇരുചക്ര വാഹനത്തിൽ രണ്ടിലധികം യാത്രക്കാർ, നോ പാർക്കിങ്, അതിവേ​ഗം എന്നിവയാണ് ക്യാമറകൾ കണ്ടെത്തുക. 

നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ പിഴ അടക്കേണ്ടി വരും. 90 ദിവസം കഴിഞ്ഞേ കോടതിയെ സമീപിക്കു. 15 ദിവസത്തിനുള്ള അപ്പീൽ നൽകാനും സൗകര്യമുണ്ട്. 

ഇന്നലെ ഏറ്റവും കൂടുതൽ നിയമ ലംഘനം കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. 4778 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. മലപ്പുറത്താണ് ഏറ്റവും കുറവ്. ജില്ലയിൽ വെറും 545 നിയമ ലംഘനങ്ങൾ മാത്രമാണ് കണ്ടെത്തിയത്. തിരുവനന്തപുരമാണ് കൊല്ലം കഴിഞ്ഞാൽ നാലായിരത്തിന് മുകളിൽ നിയമ ലംഘനം കണ്ടെത്തിയ ജില്ല. ഇവിടെ 4362 എണ്ണമാണ് കണ്ടെത്തിയത്.





0/Post a Comment/Comments