പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു


ന്യൂഡല്‍ഹി: വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

വാണിജ്യ സിലിണ്ടറിന് 83 രൂപയാണ് കുറച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1773 രൂപയായി. കൊല്‍ക്കത്തയില്‍ 1875.50 രൂപയാണ് 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില. മുംബൈയിലും ചെന്നൈയിലും സിലിണ്ടറിന് യഥാക്രമം 1725 രൂപയും 1937 രൂപയും നല്‍കിയാല്‍ മതി. എല്ലാമാസവും ഒന്നാംതീയതിയാണ് പാചകവാതക സിലിണ്ടറിന്റെ വില എണ്ണ വിതരണ കമ്പനികള്‍ നിര്‍ണയിക്കുന്നത്.

കഴിഞ്ഞ മാസം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ കുറവ് വരുത്തിയിരുന്നു. ഡല്‍ഹിയില്‍ 14.2 കിലോ സിലിണ്ടറിന് 1003 രൂപയാണ് വില.

0/Post a Comment/Comments