ആംബുലന്‍സുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ മരിച്ചു; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്


തൃശൂർ: ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പടിയൂർ സ്വദേശി ജിതിൻ (36) ആണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഓട്ടോ ഡ്രൈവർ ജിതിന്റെ ഭാര്യ, മകൻ, ഭാര്യയുടെ അച്ഛൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റത്. പനി ബാധിച്ച മൂന്നുവയസ്സുകാരനായ മകനെ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

അപകടത്തിൽ ജിതിൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഓട്ടോയിൽ നിന്നും തെറിച്ചു വീണ ജിതിന്റെ തലയോട്ടി പിളർന്ന അവസ്ഥയിലായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. ആംബുലൻസ് ഡ്രൈവർക്കും, ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിക്കും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
0/Post a Comment/Comments