കോവിഡ് പ്രത്യേക അവധി ഇനി ഇല്ല; നിർത്തലാക്കി ഉത്തരവ്




തിരുവനന്തപുരം: കോവിഡ് ബാധിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നിര്‍ത്തലാക്കി. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ സ്‌പെഷല്‍ ലീവ് ഫോര്‍ കോവിഡ് 19 നിര്‍ത്തലാക്കി സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ്, ബൂസ്റ്റര്‍ ഡോസ് എന്നിവ നല്‍കിക്കഴിഞ്ഞ സാഹചര്യത്തിലും കോവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തിലുമാണ് അവധി നിര്‍ത്തിയതെന്ന് ഉത്തരവില്‍ വ്യക്തമാക്കി. 

കോവിഡ് ബാധിതരായാലോ കോവിഡ് ബാധിതരുമായി നേരിട്ട് സമ്പര്‍ക്കത്തിലായവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടാലോ പൊതു അവധി ഉള്‍പ്പെടെ ഏഴ് ദിവസത്തെ പ്രത്യേക അവധി ആണ് ആദ്യം അനുവദിച്ചിരുന്നത്. ഇത് പിന്നീട് ഏഴ് ദിവസത്തെ വീട്ടിലിരുന്നു ജോലിയോ അല്ലെങ്കില്‍ അഞ്ച് ദിവസത്തെ പ്രത്യേക അവധിയോ എന്ന നിലയില്‍ പരിഷ്‌കരിച്ചിരുന്നു. ഇതാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്.


0/Post a Comment/Comments