സംസ്ഥാനത്ത് വയോജനങ്ങളുടെ സര്‍വേ ഉടന്‍ ആരംഭിക്കും; മന്ത്രി ഡോ. ആര്‍.ബിന്ദു


തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് വയോജനങ്ങളുടെ സര്‍വേ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. വയോജനങ്ങള്‍ക്കായി വയോജന കമ്മീഷന്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.

മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്ക് എതിരെയുള്ള ബോധവത്ക്കരണ ദിനാചരണം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സര്‍വേയിലൂടെ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനാണ് ശ്രമം. എല്ലാ വീടുകളിലും ഇതിന്റെ ഭാഗമായി ആളെത്തും. വയോജനങ്ങളെ പരിപാലിക്കുന്ന കെയര്‍ ഗിവര്‍മാര്‍ക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

കെയര്‍ഗിവര്‍മാര്‍ക്കായി വ്യവസ്ഥാപിത നിയമം തയ്യാറാക്കും. ഇവരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള കൃത്യമായ മാനദണ്ഡവും നടപ്പാക്കും. വയോജന ക്‌ളബുകള്‍ കേരളം മുഴുവന്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
0/Post a Comment/Comments