ഇരിട്ടി: ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ എയ്ഡഡ് സ്കൂൾ അധ്യാപക നിയമനാംഗീകാരം വച്ചു താമസിപ്പിക്കുന്ന ഉദ്യോഗസ്ഥ നിലപാട് തിരുത്തുക, വിദ്യാഭ്യാസ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പുകൽപ്പിക്കുക, വിദ്യാഭ്യാസ മേഖലയ്ക്കുള്ള കേന്ദ്ര വിഹിതം വർധിപ്പിച്ച് എയ്ഡഡ് വിദ്യാലയങ്ങൾക്ക് കൂടി വിതരണം ചെയ്യുക ,കേന്ദ്ര സർക്കാറിൻ്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾ തിരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കെ എസ് ടി എ ഇരിട്ടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.
കെ എസ് ടി എ സംസ്ഥാനകമ്മറ്റി അംഗം കെ സി. സുനിൽ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് എം. തനൂജ് അധ്യക്ഷത വഹിച്ച ധർണ്ണയിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം, കെ എം.ജയചന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.കെ.ജയദേവ് , ടി.വി. ബീന എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി എം.പ്രജീഷ് സ്വാഗതവും ഉപജില്ലാ ട്രഷറർ കെ.പി. പസന്ത് നന്ദിയും പറഞ്ഞു.ധർണ്ണയ്ക്ക് ശേഷം ഉപജില്ലാ മേലധികാരികളുമായി നിയമന വിഷയം സംബന്ധിച്ച് സംസാരിച്ചു.
Post a Comment