പ്രസവത്തെ തുടർന്ന് യുവതി മരിച്ചു


ഇരിട്ടി: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. 
കൂത്തുപറമ്പ് പാട്യം കൊട്ടിയോടിയിൽ കണ്ട്യൻ ക്വാർട്ടേഴ്സിൽ താമസിക്കുന്ന റോള ർ സ്കേറ്റിംങ്ങ് കോച്ച് കെ.കെ.അജേഷിൻ്റെ ഭാര്യ ആശ അജേഷ് (34) ആണ് പ്രസവത്തെ ത്തുതുടർന്നുള്ള അമിത രക്തസ്രാവത്തെ തുടർന്ന് മരണപ്പെട്ടത്.

പൂർണ്ണ ഗർഭിണിയായ ആശ അജേഷിനെ പ്രസവത്തിനായി വെള്ളിയാഴ്ച്ച കുത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്നലെ രാവിലെ 6 മണിയോടെ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്ന് ഉച്ചയോടെ രക്തസ്രാവ മുണ്ടാവുകയായിരുന്നു. 

നില വഷളായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി 8.15 ഓടെ മരണപ്പെടുകയായിരുന്നു.
നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പുൽപ്പള്ളി വേലിയമ്പത്ത് പരിയാരത്ത് ഹൗസിൽ പി.കെ.പ്രകാശൻ്റെയും ശ്രീദേവിയുടെയും മകളാണ് 

ആറാം ക്ലാസ് വിദ്യാർത്ഥി കാശിനാഥ്, യുകെ ജി വിദ്യാർത്ഥിനി ഗൗരി പാർവ്വതി എന്നിവർ മക്കളാണ്.

സഹോദരി: ആശാ ദേവി (തിരുവനന്തപുരം)

പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് രാവിലെ 11 മണിയോടെ ഭർതൃ സഹോദരൻ്റെ കൂത്തുപറമ്പ് കൈതേരിയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഇന്ന് വൈകീട്ട് പുൽപ്പള്ളിയിലെ വീട്ടിലെത്തിച്ച ശേഷം സംസ്ക്കരിക്കും.

0/Post a Comment/Comments