കൊട്ടിയൂർ വൈശാഖ മഹോത്സവം;ഇന്ന് അത്തം ചതുശ്ശതവും വാളാട്ടവും തേങ്ങയേറും

 

ഇരിട്ടി: ഉത്സവം തുടങ്ങിയത് മുതൽ അക്കരെ ഇക്കരെ നിറഞ്ഞൊഴുകിയ തീർത്ഥാടകരുടെ തിരക്കിന് ഉത്സവം സമാപിച്ച രണ്ടു നാല് മാത്രം ബാക്കി നിൽക്കേ സമാനമായി. മകം നാളിലെ കാലം വരവിന് മുൻപ് സ്ത്രീകളും ആനകളും വിശേഷ വാദ്യങ്ങളും അക്കരെ ക്ഷേത്രത്തിൽ നിന്നും പിൻവാങ്ങിയെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലും തിരക്ക് തുടർന്നു. എന്നാൽ തിങ്കളാഴ്ച ഈ തിരക്കിന് ശമനമായി. 
വൈശാഖ മഹോത്സവത്തിലെ നാലു നിവേദ്യങ്ങളിൽ അവസാനത്തേതായ അത്തം ചതുശ്ശത നിവേദ്യം ഇന്ന്  പെരുമാൾക്ക് നിവേദിക്കും.  ഉച്ചശീവേലി നടക്കവേ  വാളാട്ടം എന്ന ചടങ്ങും നടക്കും.   ഭണ്ഡാര അറയിൽ സൂക്ഷിച്ചിരിക്കുന്ന സപ്തമാതൃ പുരത്തെ ചപ്പാരം ഭവതിയുടെ വാളുകളുമായി വാളശൻമാർ കിഴക്കെ നടയിലെ തിരുവൻ ചിറയിലെത്തി ദേവി ദേവൻ മാരുടെ തിടമ്പുകൾക്ക് മുന്നിലായി വടക്കോട്ട് തിരിഞ്ഞ് നിന്നാണ് വാളാട്ടം നടത്തുക.  സപ്തമാതൃക്കളുടെ ശക്തി ആവാഹിച്ചാണ് ദേവനും ദേവിക്കും മുൻപിലായി വാളാട്ടം നടക്കുക.  വാളുമായി തിരുവൻ ചിറയിൽ ഒരാേ പ്രദക്ഷിണം നടത്തിയശേഷം  അമ്മാറക്കൽ തറക്കും പൂവറക്കും ഇടയിൽ പ്രത്യേക സ്ഥാനത്ത് കുടിപതികൾ തേങ്ങയേറ് നടത്തും. പ്രായ ക്രമത്തിലാണ് തേങ്ങയേറ് നടക്കുക.  ഉത്സവാഘോഷങ്ങളുടെ അവസാനം എന്നറിയിക്കുന്ന ചടങ്ങാണിത്. 28 ന് ബുധനാഴ്ച  തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും.

0/Post a Comment/Comments