ഇനി തീവണ്ടി ടിക്കറ്റ് റദ്ദാക്കാതെ തന്നെ തീയതിയും ക്ലാസും മാറ്റാം; പുതിയ സൗകര്യവുമായി ഇന്ത്യന്‍ റെയില്‍വേ


ടിക്കറ്റ് റദ്ദാക്കാതെ തന്നെ ഒരു വ്യക്തിക്ക് യാത്ര തീയതിയില്‍ മാറ്റം വരുത്താനുള്ള സൗകര്യമൊരുക്കി ഇന്ത്യൻ റെയില്‍വേ

നേരത്തെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം തീയ്യതി മാറ്റുന്നതിനായി ടിക്കറ്റ് റദ്ദാക്കിയ ശേഷം പുതിയ ടിക്കറ്റ് എടുക്കണമായിരുന്നു. അങ്ങനെ ചെയ്യുമ്ബോള്‍ ടിക്കറ്റ് റദ്ദാക്കിയ ചാര്‍ജ് നല്‍കണമായിരുന്നു. ഇതിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

ഇനി മുതല് ടിക്കറ്റ് റദ്ദാക്കാതെ തന്നെ ഒരാള്‍ക്ക് യാത്രാ സമയം പരിഷ്കരിക്കാം. ഇതിനു വേണ്ടി ട്രെയിന് പുറപ്പെടുന്നതിന് ഏകദേശം 48 മണിക്കൂര്‍ മുമ്ബ് റിസര്‍വേഷൻ കൗണ്ടറില് കണ്‍ഫേം ആയ ടിക്കറ്റ് സറണ്ടര്‍ ചെയ്താല്‍ മതി. തീയ്യതി മാറ്റുന്നതിനു പുറമെ ടിക്കറ്റ് ഉയര്‍ന്ന ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള അവസരവും ഇനി ലഭ്യമാകും.

അപേക്ഷ ലഭിച്ചാല്‍, റെയില്‍വേ യാത്രാ തീയതിയിലും ക്ലാസിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. തീയതിയില്‍ മാറ്റം വരുത്താൻ അധിക പണം നല്‍കേണ്ടതില്ലെന്ന് 
ഐ.ആര്‍.സി.ടി.സി അറിയിച്ചു. എന്നാല്‍ ക്ലാസ് മാറ്റുമ്ബോള്‍ അതിന് എത്ര നിരക്ക് വരുന്നുവോ അത് ഈടാക്കും.

0/Post a Comment/Comments