കണ്ണൂർ സർവകലാശാലയിൽ കെ.എസ്.യു - എം.എസ്.എഫ് സഖ്യം മത്സരിക്കും


ക​ണ്ണൂ​ർ: കെ.​എ​സ്.​യു​വും എം.​എ​സ്.​എ​ഫും ത​മ്മി​ലു​ള്ള പ​ട​ല​പ്പി​ണ​ക്കം തീ​ര്‍ക്കാ​ന്‍ കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍ എം.​പി ഇ​രു​പ​ക്ഷ​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച വി​ജ​യം. ഇ​തോ​ടെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ട​ക്കം യു.​ഡി.​എ​സ്.​എ​ഫ് മു​ന്ന​ണി​യി​ൽ കെ.​എ​സ്.​യു-​എം.​എ​സ്.​എ​ഫ് സ​ഖ്യം ഒ​ന്നി​ച്ച് മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. അ​ഭി​പ്രാ​യ​ഭി​ന്ന​ത​ക​ൾ മാ​റ്റി​വെ​ച്ച് ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നും അ​തി​നാ​യി ഇ​രു സം​ഘ​ട​ന​ക​ളു​ടെ​യും ക​ൺ​വെ​ൻ​ഷ​ൻ വി​ളി​ച്ചു​ചേ​ർ​ക്കാ​നും ധാ​ര​ണ​യാ​യി.

കെ. ​സു​ധാ​ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ 11ന് ​ക​ണ്ണൂ​ര്‍ ഡി.​സി.​സി ഓ​ഫി​സി​ലാ​ണ് ച​ര്‍ച്ച ന​ട​ത്തി​യ​ത്. ഇ​രു സം​ഘ​ട​ന​ക​ളി​ലെ​യും സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​​ങ്കെ​ടു​ത്തു. സം​സ്ഥാ​ന​ത​ല​ത്തി​ൽ ഇ​രു​സം​ഘ​ട​ന​ക​ളും ത​മ്മി​ലു​ള്ള പ്ര​ശ്ന​ത്തി​ന് ഇ​തോ​ടെ പ​രി​ഹാ​ര​മാ​യി. പ്രാ​ദേ​ശി​ക​ത​ർ​ക്ക​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്ത് പ​രി​ഹ​രി​ക്കാ​നാ​ണ് തീ​രു​മാ​നം. 

ക​ണ്ണൂ​ര്‍ സ​ര്‍വ​ക​ലാ​ശാ​ലാ യൂ​നി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ.​എ​സ്.​യു​വും എം.​എ​സ്.​എ​ഫും വെ​വ്വേ​റെ മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് സു​ധാ​ക​ര​ന്‍ ഇ​ട​പെ​ട്ട​ത്. നാ​മ​നി​ര്‍ദേ​ശ​പ​ത്രി​ക സ​മ​ര്‍പ്പി​ക്കാ​നു​ള്ള സ​മ​യം ക​ഴി​ഞ്ഞ​ദി​വ​സം അ​വ​സാ​നി​ച്ച​പ്പോ​ള്‍ എ​ല്ലാ സീ​റ്റി​ലേ​ക്കും കെ.​എ​സ്.​യു​വും എം.​എ​സ്.​എ​ഫും വെ​വ്വേ​റെ പ​ത്രി​ക​ക​ള്‍ സ​മ​ര്‍പ്പി​ക്കു​ക​യാ​യി​രു​ന്നു. മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ വിഷയം സുധാകരനുമായി സംസാരിച്ചിരുന്നു. കെ.​എ​സ്.​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​ലോ​ഷി സേ​വ്യ​ര്‍, വൈ​സ് പ്ര​സി​ഡ​ന്റ് പി. ​മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​ർ​ഹാ​ൻ മു​ണ്ടേ​രി, എം.​എ​സ്.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പി.​കെ. ന​വാ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​കെ. ന​ജാ​ഫ് എ​ന്നി​വ​ർ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

0/Post a Comment/Comments