എസ്എൻഡിപി ഇരിട്ടി യൂണിയൻ ദിദിന പഠന ക്യാമ്പിന് തുടക്കമായി

                 
 ഇരിട്ടി:  എസ്എൻഡിപി ഇരിട്ടി  യൂണിയന്റെ ആഭിമുഖ്യത്തിൽ ശാഖാ ഭാരവാഹികൾക്കുള്ള ദ്വി ദിന പഠനക്യാമ്പ് വീർപാട് ശ്രീനാരായണഗുരു കോളേജിൽ ആരംഭിച്ചു.  എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു.  യൂണിയൻ പ്രസിഡണ്ട് കെ. വി. അജി അധ്യക്ഷത വഹിച്ചു. എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ അഡ്വ. സിനിൽ മുണ്ടപ്പിള്ളി മുഖ്യാതിഥിയായിരുന്നു.  യോഗം അസി. സെക്രട്ടറി എം. ആർ. ഷാജി മുഖ്യഭാഷണം നടത്തി.  തലശ്ശേരി യൂണിയൻ പ്രസിഡണ്ട്  ജിതേഷ് വിജയൻ,  കോളേജ് പ്രിൻസിപ്പാൾ എം.ആർ. നിതിൻ, വീർപ്പാട്  ശാഖ പ്രസിഡണ്ട് പി. കെ. പ്രതീഷ്, സെക്രട്ടറി യു. എസ്.  അഭിലാഷ്, യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അനൂപ് പനക്കൽ, വനിതാ സംഘം കേന്ദ്ര കമ്മിറ്റി അംഗം നിർമ്മല  അനിരുദ്ധൻ, കെ. എം. രാജൻ, വി. ജി. വാസുകുട്ടൻ, കെ. താങ്കപ്പൻ മാസ്റ്റർ, പി. കെ. ചന്ദ്രമതി ടീച്ചർ, എ. എൻ. സുകുമാരൻ മാസ്റ്റർ,           ജിൻസ് ഉളിക്കൽ, ജയരാജ് പുതുക്കുളം എന്നിവർ സംസാരിച്ചു.  യൂണിയൻ സെക്രട്ടറി പി. എൻ. ബാബു സ്വാഗതവും യൂണിയൻ വൈസ് പ്രസിഡണ്ട് കെ. കെ. സോമൻ നന്ദിയും പറഞ്ഞു.  തുടുർന്ന്  കുടുംബം സംസ്കാരം മാനവികത എന്ന വിഷയത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രമോദ് വെള്ളച്ചാലും, വ്യക്തിത്വവികസനം എന്ന വിഷയത്തിൽ ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ  മുൻ പ്രിൻസിപ്പാൾ പി. സുരേഷ് മാസ്റ്ററും,  ഡിജിറ്റൽ ലിറ്ററസിയും ഈ പെയ്മെന്റും  എന്ന വിഷയത്തിൽ അക്ഷയ മാനേജർ  പി. ഡി. സലിംകുമാറും ക്ലാസ്സ്‌ എടുത്തു. ക്യാമ്പ് ഇന്നും തുടരും.

0/Post a Comment/Comments