സപ്ലൈകോ വിൽപ്പനശാലകളിൽ സാധനങ്ങളില്ലെന്ന്‌ ഒരുവിഭാഗം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്‌ ജനങ്ങളിൽ ആശങ്കയുണ്ടാക്കാനാണെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽതിരുവനന്തപുരം
സപ്ലൈകോ വിൽപ്പനശാലകളിൽ സാധനങ്ങളില്ലെന്ന്‌ ഒരുവിഭാഗം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്‌ ജനങ്ങളിൽ ആശങ്കയുണ്ടാക്കാനാണെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. വൻപയറിനും മുളകിനുമാണ്‌ ചിലയിടത്ത്‌ കുറവ്‌ വന്നിട്ടുള്ളത്‌. അത്‌ പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്‌. ഓണക്കാലത്ത്‌ സപ്ലൈകോ സ്‌റ്റോറുകളിൽ ആവശ്യാനുസരണം സാധനങ്ങൾ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. ഓണംകൂടി മുൻകൂട്ടി കണ്ട്‌ വിപണി ഇടപെടലിന്‌ ഓരോ മാസവും വാങ്ങുന്നതിന്റെ ഒന്നര ഇരട്ടിയിലധികം വസ്‌തുക്കളാണ്‌ സപ്ലൈകോ സംഭരിക്കുന്നത്‌.
അതേസമയം, എട്ടിനം അവശ്യവസ്‌തുക്കൾക്ക്‌ പൊതുവിപണിക്ക്‌ ഒപ്പമോ അതിലധികമോ വില ടെൻഡറിൽ നൽകിയ മൊത്തവിതരണക്കാരുമായി സപ്ലൈകോ ചർച്ച നടത്തും. ചെറുപയർ–-10 രൂപ, ഉഴുന്ന്‌–- 3, മല്ലി–-16, പഞ്ചസാര–- 3, പച്ചരി–-5, മട്ട അരി–-3, ജയഅരി–-7, കുറുവ–-6, എന്നീ സാധനങ്ങൾക്കാണ്‌ കഴിഞ്ഞ മാസത്തേതിൽനിന്ന്‌ വില കൂട്ടിയത്‌. സുരേഖ അരിക്ക്‌ ആറുരൂപയും മൊത്തവിതരണക്കാർ വർധിപ്പിച്ചു. ചർച്ചയിൽ വിലകുറയ്‌ക്കാൻ ധാരണയുണ്ടായില്ലെങ്കിൽ വീണ്ടും ടെൻഡർ വിളിക്കാനാണ്‌ സപ്ലൈകോയുടെ തീരുമാനം0/Post a Comment/Comments