ഒമ്പത്‌ മാസം പ്രായമായ കുഞ്ഞിന്റെ അന്നനാളത്തിൽനിന്നും പ്ലാസ്റ്റിക് കളിപ്പാട്ടം നീക്കംചെയ്തു


കോഴിക്കോട്  സ്വകാര്യ ഹോസ്പിറ്റലാണ് ഒമ്പത്‌ മാസം പ്രായമായ കുഞ്ഞിന്റെ അന്നനാളത്തിൽനിന്നും ഏഴ് സെന്റിമീറ്റർ വലുപ്പമുള്ള പ്ലാസ്റ്റിക് കളിപ്പാട്ടം നീക്കംചെയ്തു.  കോഴിക്കോട് സ്വദേശിയായ കുഞ്ഞിന്റെ അന്നനാളത്തിൽ നിന്നുമാണ്  നീക്കംചെയ്തത്.
കളിച്ചുകൊണ്ടിരിക്കെ കളിപ്പാട്ടം കാണാതെ വന്നതിനെ തുടർന്നുള്ള പരിശോധനയിലാണ് കുട്ടി ചുമക്കുകയും   മറ്റ് അപായസൂചനകൾ കാണി
ക്കുകയും ചെയ്തത്. ഇതോടെ കളിപ്പാട്ടം ഉള്ളിൽ പോയെന്ന് മനസിലായി. ഇത് എടുക്കാനുള്ള  ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പെട്ടന്ന് കോഴിക്കോട്   ഹോസ്പിറ്റലിൽ എത്തിച്ചത്. കളിപ്പാട്ടത്തിൽ ദ്വാരം ഉണ്ടായിരുന്നതിനാൽ ശ്വാസം തടസപ്പെട്ടില്ല. ഇത് വലിയൊരു അപകടം ഒഴിവാക്കി.
കുട്ടിയെ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും എക്സ് റേ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ പ്ലാസ്റ്റിക് ആയതിനാൽ എക്സ് റേയിൽ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് എൻഡോസ്കോപ്പിയിലൂടെ പരിശോധിക്കുകയും കളിപ്പാട്ടം കണ്ടെത്തുകയും ചെയ്തു. പക്ഷേ, കളിപ്പാട്ടത്തിന്റെ വലിപ്പവും അത് ഇരിക്കുന്ന രീതിയും കാരണം എൻഡോസ്കോപ്പി വഴി നീക്കം ചെയ്യുന്നതിന് അസാധ്യമായിരുന്നു. തുടര്‍ന്ന് അന്നനാളത്തിൽ വെച്ചുതന്നെ കളിപ്പാട്ടം ചെറിയ കഷണങ്ങളായി മുറിക്കുകയും എല്ലാ ഭാഗങ്ങളും എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി നീക്കംചെയ്യുകയും ചെയ്തു. ചെറിയ കുട്ടിയായതിനാല്‍ മറ്റു ഗുരുതരാവസ്ഥകൾ ഉണ്ടാകാതിരിക്കാന്‍ വളരെ സൂക്ഷ്മതയോടെയാണ് കഷണങ്ങളാക്കി നീക്കം ചെയ്തത്.  കുഞ്ഞ്  തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

0/Post a Comment/Comments