പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റുകള്‍ക്കൊപ്പം താലൂക് അടിസ്ഥാനത്തിലും പ്രവേശന സൗകര്യം


തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ മുഖ്യ ഘട്ടത്തിലെ പ്രവേശന നടപടികൾ ഇന്ന് അവസാനിച്ചാൽ ഉടൻ സപ്ലിമെന്ററി അലോട്ട്മെന്റ് നടപടികൾ ആരംഭിക്കും. ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്കും ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ അവസരം ഉണ്ടാകും.  

സപ്ലിമെന്ററി അലോട്ട് മെന്റ് പ്രവേശനം ആരംഭിക്കുന്നതോടൊപ്പം താലൂക്ക് അടിസ്ഥാനത്തില്‍ അഡ്മിഷന്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണവും സീറ്റ് കുറവും പരിശോധിച്ച് നടപടി സ്വീകരിക്കും. ഉപരിപഠനം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് തുടര്‍ പഠനത്തിനുള്ള സാഹചര്യം ഒരുക്കും. എന്നാല്‍ വളരെ ഗൗരവമായി ഈ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ സീറ്റ് ലഭ്യതയെ സംബന്ധിച്ചുള്ള വ്യാജ പ്രചരണങ്ങളും സമരങ്ങളും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
0/Post a Comment/Comments