അംഗനവാടിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി


കൊട്ടിയൂർ: കൊട്ടിയൂർ  പഞ്ചായത്തിലെ ഒറ്റപ്ലാവ് ഈസ്റ്റ് അംഗൻവാടിയുടെ അടുക്കളയിൽ നിന്നും രാജവെമ്പാലയെ പിടികൂടി.  വ്യാഴാഴ്ച ഉച്ചയോടെ അംഗൻവാടി ഹെൽപ്പർ ആണ് രാജവെമ്പാലയെ കാണുന്നത്. 

അടുക്കളയിലെ പാൽ പാത്രത്തിന് സമീപത്തായാണ് പാമ്പ് ഉണ്ടായിരുന്നത്. ഇതേ തുടർന്ന് റെസ്‌ക്യൂ ടീം അംഗങ്ങളായ ഫൈസൽ വിളക്കോട്, ബിനോയ് കൂമ്പൂങ്കൽ, തോമസ് കൊട്ടിയൂർ, റോയ് എന്നിവരെത്തിയാണ്  പാമ്പിനെ പിടികൂടിയത്. ഇതിനെ പിന്നീട്  ഉൾവനത്തിൽ വിട്ടയച്ചു. 

മഴ കാരണം അംഗൻവാടിയിലെത്തിയ കുട്ടികളെ കുറച്ച് നേരത്തെ വിട്ടിരുന്നതായി ഹെൽപ്പർ പറഞ്ഞു. കുട്ടികളെ കളിപ്പിക്കുന്നതും ഉറക്കുന്നതിനുമായുള്ള മുറിയുടെ  തൊട്ടടുത്തുള്ള അടുക്കളയിൽ പാമ്പ് കയറി എന്നത് വളരെ ഗൗരവമായാണ് രക്ഷിതാക്കൾ കാണുന്നത്.

0/Post a Comment/Comments