തിരുവനന്തപുരം: റവന്യു വകുപ്പ് പിരിക്കുന്ന കെട്ടിടനികുതി തീരുമാനിക്കുന്നതിന് തദ്ദേശവകുപ്പിന്റെ കെട്ടിട അളവ് സ്വീകരിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം.തെറ്റായ വിവരം നല്‍കിയാല്‍ നികുതിയുടെ പകുതി പിഴയായി ഈടാക്കാനുമുള്ള നിര്‍ദേശങ്ങളടക്കം കെട്ടിടനിയമം ഭേദഗതി ചെയ്യാനും തീരുമാനിച്ചു.
50 വര്‍ഷം പഴക്കമുള്ള കേരള കെട്ടിട നികുതി നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. നിലവില്‍ റവന്യു ഉദ്യോഗസ്ഥര്‍ നേരിട്ട് പോയി കെട്ടിടങ്ങള്‍ അളക്കുകയാണ് ചെയ്യുന്നത്. പകരം റവന്യു വകുപ്പ് പിരിക്കുന്ന കെട്ടിടനികുതി തീരുമാനിക്കുന്നതിന് തദ്ദേശവകുപ്പിന്റെ കെട്ടിട അളവ് സ്വീകരിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
Post a Comment