ഇരിട്ടി: ഓടിക്കൊണ്ടിരുന്ന ബസ്സിനു മുന്നിൽ മരം വീണു. ബസ് യാത്രക്കാർ അപകടത്തിൽ നിന്ന് ഒഴിവായത് തലനാഴിരക്ക്. ഇരിട്ടിയിൽ നിന്നും കരിയാൽ വഴി ആറളത്തേക്ക് സർവീസ് നടത്തുന്ന പായം സ്വകാര്യ ബസ് കടന്നു പോകുന്നതിന് തൊട്ട് മുന്നേയാണ് ഇരിട്ടി- ആറളം റോഡിൽ പായത്താണ് റോഡിന് കുറകെ മരം കടപുഴകി വീണത്. മരം വീഴുന്നത് കണ്ട് ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടു നിർത്തിയതിനാലാണ് വലിയ അപകടം ഒഴിവായത്. ബസിന് മുകളിലേക്കാണ് മരം വീണിരുന്നതെങ്കിൽ അത് വലിയ അപകടത്തിന് തന്നെ കാരണമാവുകയായിരുന്നു. ബസിൽ നിരവധി യാത്രക്കാരും ഉണ്ടായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Post a Comment