കൊട്ടിയൂർ പാൽചുരത്ത് ചരക്ക് ലോറി നിയന്ത്രം വിട്ട് മരത്തിലിടിച്ച് അപകടം . ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു.വാഴാഴ്ച്ച രാത്രി 11 മണിയോടെ യാണ് അപകടമുണ്ടായത്. വയനാട് കമ്പളക്കാടു നിന്ന് മംഗലാപുരത്തേക് പോകുന്ന KL 19-5155 ലോറി യാ ണ് അപകടത്തിൽ പെട്ടത് ബോയ്സ് ടോൺ കൊട്ടിയൂർ ചുരം പാതയിൽ ആശ്രമം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട ലോറി മൺതിട്ടയിൽ ഇടിച്ച ശേഷം മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു ക്യാബറിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ ശ്രമത്തിനോടൊരാണ് പുറത്തെടുക്കാൻ ആയത് കൂടെയുണ്ടായിരുന്ന സഹായി നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശി ബിന്ദുലാൽ (54) ആയിരുന്നു ഡ്രൈവർ.
Post a Comment