ഇരിട്ടി: പുന്നാട് സ്വദേശികളായ ദമ്പതികൾ ഫിസിക്‌സിൽ ഡോക്ടറേറ്റ് നേടി . പുന്നാട് പ്രണാമത്തിൽ സി.പി. സഞ്ജയ് ഭാര്യ ഒ.ബി. രേവതി എന്നിവരാണ് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയത്. സഞ്ജയ് മദ്രാസ് ഐഐടി യിൽ നിന്നും രേവതി പാലക്കാട് ഐ ഐ ടി യിൽ നിന്നുമാണ് ഡോക്ടറേറ്റ് നേടിയത്. മട്ടന്നൂർ കണ്ണൂർ എയർപോർട്ട് പോസ്റ്റ് മാസ്റ്റർ എ. കെ. സുരേഷ് കുമാറിന്റെയും പുന്നാട് നിവേദിതാ വിദ്യാലയത്തിലെ അദ്ധ്യാപിക സി. പി. പ്രേമജയുടെയും മകനാണ് സഞ്ജയ്. തിരുവനതപുരം സ്വദേശികളായ ഡോ. എം. എസ്. ബാബുരാജിന്റെയും അദ്ധ്യാപിക ഒ .ബി. ഷീജയുടേയും മകളാണ് രേവതി.
Post a Comment