മഴ കാരണം സ്കൂളുകൾക്ക് അവധി നൽകേണ്ട സാഹചര്യം ഉണ്ടെങ്കിൽ നേരത്തെ പ്രഖ്യാപിക്കണം: മന്ത്രി വി.ശിവൻകുട്ടി.

 തിരുവനന്തപുരം: മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഓരോ ജില്ലകളിലും അവധി ആവശ്യമെങ്കിൽ അതത് ജില്ലാ കലക്ടർമാർ അത് നേരത്തെ പ്രഖ്യാപിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. 

എറണാകുളം കാസർഗോഡ് ജില്ലകൾക്ക് ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും ആലപ്പുഴ ജില്ലയിൽ ഇന്ന് രാവിലെയാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ നിർദേശം. 

നിലവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ അതത് ജില്ലാ കലക്ടർമാരെയാണ് അധികാരപ്പെടുത്തിയിട്ടുള്ളത്. എന്നാൽ മഴ ശക്തമായ സമയത്ത് കുട്ടികൾ സ്കൂളിൽ എത്തുന്നത്തിന്റെ രാവിലെ അവധി പ്രഖ്യാപിച്ചാൽ അത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും എന്നും മന്ത്രിചുണ്ടിക്കാട്ടി. മഴ ശക്തമായതിനെ തുടർന്ന് അവധി കൊടുക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ നേരത്തെത്തന്നെ അവധി പ്രഖ്യാപിക്കണം. കലക്ടർമാർ ഇക്കാര്യം ഗൗരവമായി കാണണമെന്നും അവധി കൊടുക്കേണ്ടത് സാഹചര്യം ഉണ്ടെങ്കിൽ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണമെന്നും മന്ത്രി പറഞ്ഞു.

0/Post a Comment/Comments