ഇരിട്ടി.കെഎസ്ടിഎ ഇരിട്ടി സബ്ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠന
ക്യാമ്പും പ്രവർത്തന കൺവെൻഷനും സംഘടിപ്പിച്ചു.ഇരിട്ടിയിൽ നടന്ന പരിപാടി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ .കെ.ജി ദിലീപ് ഉദ്ഘാടനം ചെയ്തു.സബ്ബ് ജില്ല പ്രസിഡന്റ് എം തനൂജ് അധ്യക്ഷത വഹിച്ചു.കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ.സി സുനിൽ കൺവെൻഷനിൽ ക്ലാസ്സെടുത്തു.
,സബ്ബ് ജില്ല സെക്രട്ടറി എം പ്രജീഷ്,കെ.എം ജയചന്ദ്രൻ,കെ.കെ ജയദേവ്,കെ.ബീന,കെ.ജെ ബിൻസി,കെ.പി പസന്ത് എന്നിവർ സംസാരിച്ചു.കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ തിരിച്ചറിയുന്നതിനും പൊതുസമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടുന്നതിനും വേണ്ടി ജൂലൈ 15 ന് സംസ്ഥാനത്തുടനീളം ജില്ല കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നതിന് മുന്നോടിയായാണ് പ്രവർത്തന കൺവെൻഷൻ സംഘടിപ്പിച്ചു.
Post a Comment