ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി സ്വര്‍ണവും പണവും തട്ടി; അറസ്റ്റ്




തലശ്ശേരി : ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി സ്വര്‍ണവും പണവും അപഹരിച്ച യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ തലശേരി സ്വദേശിയായ മുഹമ്മദ് റിസ്വാൻ (26) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ഏലൂര്‍ സ്വദേശിനിയായ ഭിന്നശേഷി യുവതിയെ സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി പരിച‌യപ്പെടുന്നത്. സാമ്ബത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ച്‌ പെണ്‍കുട്ടിയുടെ കൈയ്യില്‍ നിന്നും പലതവണകളായി നാലു പവൻ സ്വര്‍ണവും പണവും കൈപ്പറ്റുകയും തുടര്‍ന്നു വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറുകയുമായിരുന്നു.

ഏലൂര്‍ പോലീസ് ഇൻസ്പെക്ടര്‍ കെ.ബാലന്‍റെ നേതൃത്വത്തില്‍ എസ്‌ഐമാരായ അമല്‍, ഷെജില്‍ കുമാര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിജോ, ബിജു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി സമാന കുറ്റകൃത്യങ്ങള്‍ മുൻപ് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.
-----------------------------------------------

0/Post a Comment/Comments