പൈലറ്റില്ലെന്ന് എയര്‍ ഇന്ത്യ! ഡല്‍ഹി- തിരുവനന്തപുരം വിമാനം വൈകി; കുടുങ്ങിയത് ഒന്‍പത് മണിക്കൂര്‍; ദുരിതത്തിലായി യാത്രക്കാര്‍
തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകി. ഇതോടെ കൈക്കുഞ്ഞുങ്ങളുമായി എത്തിയ യാത്രക്കാര്‍ ദുരിതത്തിലായി. യാത്രക്കാര്‍ ഒന്‍പത് മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി. പൈലറ്റ് എത്താഞ്ഞതിനെ തുടര്‍ന്നാണ് വിമാനം വൈകിയത്. 

ഇന്നലെ രാത്രി 9.30നു പുറപ്പെടേണ്ട വിമാനം പുലര്‍ച്ചെ ആറ് മണിക്കാണ് യാത്ര തുടങ്ങിയത്. പിസി വിഷ്ണുനാഥ് എംഎല്‍എ അടക്കമുള്ളവര്‍ ഈ വിമാനത്തിലെ യാത്രക്കാരായിരുന്നു. 

പൈലറ്റില്ലെന്ന വിചിത്ര വാദമാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നതെന്നു വിഷ്ണുനാഥ് ആരോപിച്ചു. കൊച്ചു കുഞ്ഞുങ്ങടക്കമുള്ളവര്‍ യാത്രക്കാരായുണ്ട്. അവര്‍ക്കൊന്നും ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

ആഭ്യന്തര യാത്രക്കാര്‍ മാത്രമായിരുന്നില്ല ദുരിതം അനുഭവിച്ചത്. ഗള്‍ഫില്‍ നിന്നുള്ള കണക്ടിങ് ഫ്‌ളൈറ്റിനുള്ള യാത്രക്കാരും വിമാനത്തിനായി കാത്തു നിന്നു. അവരെ സംബന്ധിച്ച് ഏതാണ്ട് 15 മണിക്കൂറോളമാണ് കാത്തു നില്‍ക്കേണ്ടി വന്നത്. കൈക്കുഞ്ഞുങ്ങളുമായി എത്തിയവരടക്കം കസേരയില്‍ ഇരുന്നാണ് സമയം തള്ളി നീക്കിയത്.

0/Post a Comment/Comments