സ്വാതന്ത്ര്യ ദിനത്തില്‍ കൊച്ചി മെട്രോയില്‍ കറങ്ങാം 20 രൂപയ്ക്ക്
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്‌ യാത്രക്കാര്‍ക്ക് പ്രത്യേക ഇളവുകളുമായി കൊച്ചി മെട്രോ. ഓഗസ്റ്റ് 15ന് വെറും 20 രൂപയ്ക്ക് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം.അന്നേ ദിവസം മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കും. 30, 40, 50, 60 രൂപ ടിക്കറ്റുകള്‍ക്ക് യഥാക്രമം 10,20,30,40 രൂപ വീതം ഇളവ് ലഭിക്കും. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും. 

ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ രാത്രി 11 വരെ ഈ നിരക്കുകള്‍ തുടരും. പേപ്പര്‍ ക്യൂ ആര്‍, ഡിജിറ്റല്‍ ക്യൂആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയ്ക്ക് ഈ ഇളവുകള്‍ ലഭിക്കും. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ആയാണ് ഇളവ് ലഭിക്കുക.മലബാർ ലൈവ്.
ജൂലൈയില്‍ ദിവസേന ശരാശരി 85,545 ആളുകളാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്. ഓഗസ്റ്റില്‍ ഇതുവരെയുള്ള ദിവസേന യാത്രക്കാരുടെ ശരാശരി എണ്ണം 89,401 ആണ്. വിവിധ ഓഫറുകളും യാത്രാ പാസുകളും സ്ഥിരം യാത്രികരെ ആകര്‍ഷിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. 

ഓണം അവധിക്കാലത്ത് കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതിനായി മെട്രോ സ്റ്റേഷനുകളില്‍ വിവിധ ഓണാഘോഷ പരിപാടികള്‍ക്കുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.

0/Post a Comment/Comments