തിരുവനന്തപുരം: ആഗസ്റ്റ് മാസം വെള്ള, നീല കാർഡുകാർക്ക് കിലോയ്‌ക്ക് 10.90 രൂപ നിരക്കിൽ അഞ്ച് കിലോ അരി നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. മഞ്ഞ കാർഡ് ഉടമകൾക്ക് മൂന്ന് മാസത്തിൽ ഒരിക്കൽ കൊടുക്കുന്ന അര ലിറ്റർ മണ്ണെണ്ണക്ക് പുറമെ അര ലിറ്റർ കൂടി നൽകും. 27, 28 ദിവസങ്ങളിൽ റേഷൻ കടകൾ പ്രവർത്തിക്കും. 29, 30, 31 തീയതികളിൽ അവധി നൽകും. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി റേഷൻ കട വഴി വിതരണം ചെയ്യുന്ന അരിയുടെ 70 ശതമാനവും പുഴുക്കലരിയാക്കും.
Post a Comment