അത്തം പിറന്നു, ഇനി പത്ത് നാള്‍; ഓണാവേശത്തിലേക്ക് മലയാളി; അത്തച്ചമയ ഘോഷയാത്ര ഇന്ന്


തിരുവനന്തപുരം: പഞ്ഞ കര്‍ക്കിടകം കഴിഞ്ഞ് അത്തം പിറന്നു. ഇനി പൂവിളിയുടെ പത്ത് നാള്‍. മലയാളി ഓണാവേശത്തിലേക്ക് കടന്നു.

ഓണം എന്നത് എപ്പോഴും ഗൃഹാതുരത ഉണര്‍ത്തുന്ന ഒരു കുറച്ച്‌ നല്ല നാളുകള്‍ നമുക്ക് സമ്മാനിക്കുന്നു. എല്ലാ പ്രശ്‌നങ്ങളും പ്രതിസന്ധികളും മറന്ന് എല്ലാവരും ഒന്നായി തീരുന്ന ദിനങ്ങളാണ് ഓണം എന്നതിലൂടെ കണക്കാക്കുന്നതും.

എന്നാല്‍ ഓണത്തിന് തുടക്കം കുറിക്കുന്നത് അത്തത്തിലൂടെയാണ്. അത്തം 2023- ആരംഭിക്കുന്നതാവട്ടെ ഓഗസ്റ്റ് 20-ന്. 

ഓണത്തെക്കുറിച്ച്‌ ആലോചിക്കുമ്ബോള്‍ നമുക്ക് ആദ്യം ഓര്‍മ്മ വരുന്നത് ഓണപ്പൂക്കളവും ഓണക്കോടിയും ഓണസദ്യയുമെല്ലാമാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചിലവഴിക്കുന്ന ഓരോ സമയവും ആഘോഷങ്ങളുടേത് കൂടിയാണ്. ഓണം പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ഒരു ആഘോഷമാണ് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. ഈ ദിനങ്ങളില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ എത്ര അകലെയാണെങ്കിലും അവര്‍ക്ക് ആശംസകള്‍ അറിയിക്കാം.

*തിരുവോണവും അത്തവും*

അത്തത്തിന് തുടക്കം കുറിച്ചാല്‍ അത് അവസാനിക്കുന്നത് തിരുവോണത്തോടെയാണ്. ഓഗസ്റ്റ് 20-ന് അത്തം ആരംഭിച്ച്‌ പത്ത് ദിവസത്തിന് ശേഷം തിരുവോണത്തിലേക്ക് കടക്കുമ്ബോള്‍ നാം ആഘോഷങ്ങളുടെ കൊടുമുടിയില്‍ ആയിരിക്കും. ഓഗസ്റ്റ് 31-നാണ് ഓണത്തിന്റെ സമാപനം. ചിങ്ങമാസത്തില്‍ പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ഈ ഓണക്കാലത്ത് തന്റെ പ്രജകളെ കാണുന്നതിന് വേണ്ടി മാവേലിത്തമ്ബുരാന്‍ കേരളത്തില്‍ എത്തുന്നു എന്നാണ് ഐതിഹ്യം. മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. എല്ലാ വര്‍ഷവും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആണ് ഓണം ആഘോഷിക്കപ്പെടുന്നത്.

*ഓണം 2023: ആഘോഷം*

ഓണത്തിന്റെ ആഘോഷങ്ങള്‍ അത്തം നാളില്‍ ആരംഭിക്കുകയും തിരുവോണം ദിവസം വരെ 10 ദിവസം ആണെന്ന് പറഞ്ഞുവല്ലോ. ഇത് ഓണക്കാലത്തെ ഏറ്റവും നല്ല ദിനമായാണ് കണക്കാക്കുന്നതും. ചരിത്രം അനുസരിച്ച്‌ മഹാബലി തമ്ബുരാന്‍ തന്റെ പ്രജകളെ കാണുന്നതിന് വേണ്ടി തിരുവോണ ദിനത്തില്‍ കേരളത്തില്‍ എത്തുന്നു. വിഷ്ണു ഭഗവാന്റെ വാമന വേഷമാണ് മഹാബലി തമ്ബുരാനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്.

*അത്തം ദിനത്തിലെ പ്രത്യേകതകള്‍*

മഹാബലി രാജാവിനെ സ്വാഗതം ചെയ്യുന്നതിനായി വേണ്ടി അത്തപ്പൂക്കളം തയ്യാറാക്കുന്നു. പുതുവസ്ത്രങ്ങള്‍ ധരിക്കുകയും പായസം ഉള്‍പ്പടെയുള്ള സദ്യ തയ്യാറാക്കുകയും ചെയ്യുന്നു. പത്ത് ദിവസത്തോളം ഈ ആഘോഷങ്ങള്‍ തുടരുന്നു. 24 വിഭവങ്ങള്‍ ഉള്‍പ്പടെയുള്ള ഓണസദ്യ തയ്യാറാക്കുകയും കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒപ്പമിരുന്ന് കഴിക്കുകയും ചെയ്യുന്നു. വള്ളം കളി പോലുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ആളുകള്‍ വാമനന്‍ അവതാര വിഗ്രഹങ്ങള്‍ അഥവാ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.

*അത്തം ജ്യോതിഷ ഫലം ഇപ്രകാരം*

അത്തം നാളിന്  തുടക്കം കുറിക്കുമ്ബോള്‍ പൊതുവേ ഗുണകരമായ പല ഫലങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. സാമ്ബത്തിക പുരോഗതിക്കുള്ള സാധ്യത കാണുന്നു. കച്ചവടക്കാര്‍ക്ക് സാമ്ബത്തികമായി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. അത്തം മുതല്‍ ജീവിതത്തില്‍ ഉയര്‍ച്ചയും ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു.

അത്തം നാള്‍ പിറക്കുമ്ബോള്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ജീവിതത്തിലെ സന്തോഷത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നു. അത്തം നാള്‍ മുതല്‍ യാത്രാക്ലേശം, അലച്ചില്‍ എന്നിവയെല്ലാം അവസാനിക്കുന്നു. പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നതിന് സാധിക്കുന്നു. ഇതിലൂടെ സാമ്ബത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു.

സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ആണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. 

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുക്കണക്കിന് കലാകാരന്മാരാണ് ഘോഷയാത്രയില്‍ പങ്കെടുക്കാനായി തൃപ്പൂണിത്തുറയില്‍ എത്തിയിരിക്കുന്നത്. അത്തം നാളായ ഇന്ന് രാത്രി 8 മണിക്ക് തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറുന്നതോടെ മലയാളിയുടെ ഓണക്കാലം തുടങ്ങുകയായി.





0/Post a Comment/Comments