കോഴിക്കോട് കൊയിലാണ്ടിയിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം.
വ്യാപാര സ്ഥാപനം കേന്ദ്രികരിച്ച് മദ്യവും മയക്കുമരുന്നും വിൽപന നടത്തുന്നതായി എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് പരിശോധിക്കുന്നിടെയാണ് ആക്രമണം.
അക്രമത്തിൽ പരുക്കേറ്റ 3 എക്‌സൈസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളായ സുമേഷ്, മുർഷിദ്, യാസർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു
Post a Comment