അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിനൊരുങ്ങി പൊലീസ്; ക്യാമ്പുകളിൽ പോയി കണക്കെടുക്കും


*തിരുവനന്തപുരം:* കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ സമഗ്ര വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി പൊലീസ്. ഓരോ സ്റ്റേഷൻ പരിധിയിലുമുള്ളവരുടെ കണക്കെടുക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്ത്കുമാർ നിർദേശം നൽകി. ഇന്നലെ ചേർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാനായി പ്രത്യേക പെർഫോമ തയ്യാറാക്കും. പൊലീസ് ക്യാമ്പുകളിൽ നേരിട്ടെത്തിയും വിവരം ശേഖരിക്കും. മുമ്പ് പല തവണ വിവരശേഖരണം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. 
 

0/Post a Comment/Comments