സോഷ്യൽമീഡിയയിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങളെടുത്തു, എഐ വഴി മോർഫിം​ഗ്, ഭീഷണി; 14കാരൻ പിടിയിൽ




സുല്‍ത്താന്‍ബത്തേരി: സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വഴി മോർഫ് ചെയ്തു പ്രചരിപ്പിച്ച വിദ്യാർഥി പിടിയിലായി. ഈ ചിത്രങ്ങൾ വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സോഷ്യൽമീഡിയയിൽ നിന്നും സ്കൂൾ ഗ്രൂപ്പുകളിൽ നിന്നുമാണ് പെൺകുട്ടികളുടെ ചിത്രങ്ങളെടുത്തിരുന്നത്. നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളാണ് ദുരുപയോഗം ചെയ്തത്. മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകൾ വഴിയാണ് പ്രചരിപ്പിച്ചത്. വയനാട് സൈബർ പൊലീസിന്റെ ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പതിനാലുകാരൻ പിടിയിലായത്.

വിപിഎൻ സാങ്കേതിക വിദ്യയും ചാറ്റുബോട്ടുകളും ദുരുപയോഗം ചെയ്താണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. ഇങ്ങനെ ചെയ്താൽ പിടിക്കപ്പെടില്ലെന്നായിരുന്നു വിദ്യാർത്ഥിയുടെ കണക്കുകൂട്ടൽ. നിരവധി ഐപി വിലാസങ്ങൾ പരിശോധിച്ചും, ഗൂഗിൾ, ഇൻസ്റ്റഗ്രാം, ടെലിഗ്രാം കമ്പനികളിൽ നിന്നു ലഭിച്ച ഫേക്ക് അക്കൗണ്ടുകളുടെ വിവരങ്ങളുപയോഗിച്ചുമാണ് വിദ്യാർഥിയെ പൊലീസ് കണ്ടെത്തിയത്.

---

0/Post a Comment/Comments