ലൈഫ് പദ്ധതി: ഇരിട്ടിയിൽ 418 കുടുംബങ്ങൾക്ക് സുരക്ഷിതത്വത്തിന്റെ തണൽ;സ്പീക്കർ താക്കോൽ കൈമാറി


ഇരിട്ടി നഗരസഭയിൽ ലൈഫ്- പി എം എ വൈ(യു) ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം നിയമസഭ സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിച്ചു. വീടില്ലാത്ത ഒരാളും കേരളത്തിൽ ഉണ്ടാകരുതെന്നും ആ ലക്ഷ്യവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും സ്പീക്കർ പറഞ്ഞു. 

നഗരസഭയിൽ ആകെ 543 ഗുണഭോക്താക്കളെയാണ് കണ്ടത്തിയത്. ഇതിൽ 55 പേർ പട്ടികജാതി-പട്ടിക വർഗക്കാരാണ്. നിലവിൽ 418 ലധികം വീടുകളുടെ നിർമ്മാണം പൂർത്തിയായി. അവശേഷിക്കുന്നവയുടെ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കും. നഗരസഭയിൽ കണ്ടെത്തിയ 58 ഭൂരഹിതർക്ക് ഭൂമി  ലഭ്യമാകുന്ന മുറക്ക് വീട് വെച്ച് നൽകും. പി എം എ വൈ വായ്പ പദ്ധതിയിലൂടെ 260 പേർക്ക് സബ്സിഡിയോടെ വായ്പ ലഭ്യമാക്കിയിട്ടുണ്ട്.

പുന്നാട് നടന്ന ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭ സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത,
വൈസ് ചെയർമാൻ പി പി ഉസ്മാൻ, സ്ഥിരം സമിതി അധ്യക്ഷരായ പി കെ ബൾക്കീസ്, എ കെ രവീന്ദ്രൻ, കെ സോയ, കെ സുരേഷ്, ടി കെ ഫസീല, കൗൺസിലർമാരായ  ടി വി ശ്രീജ, സമീർ പുന്നാട്, വി ശശി, എ കെ ഷൈജു, പി ഫൈസൽ, സി ഡി എസ് ചെയർപേഴ്സൺ കെ നിധിന, നഗരസഭ സൂപ്രണ്ട് പി വി നിഷ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.




0/Post a Comment/Comments