ലോക ടൂറിസം ദിനത്തില്‍ ക്ലീന്‍ ഡെസ്റ്റിനേഷന്‍ ഡ്രൈവ്

കണ്ണൂർ: ലോക ടൂറിസം ദിനത്തോടനുബന്ധിച്ചു ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ക്ലീന്‍ ഡെസ്റ്റിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു.

 പയ്യാമ്പലം ബീച്ച്, പയ്യാമ്പലം പാര്‍ക്ക്,    പയ്യാമ്പലം സീപാത്ത് വേ, ചാല്‍ ബീച്ച്, ചൂട്ടാട് ബീച്ച്, പാലക്കയംതട്ട് ടൂറിസം സെന്റര്‍, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, വയലപ്ര, മുഴപ്പിലങ്ങാട് ബീച്ച്, ധര്‍മടം ബീച്ച് ആന്റ് പാര്‍ക്ക്, പാലക്കാട് സ്വാമി മഠം പാര്‍ക്ക്, തലശ്ശേരി പിയര്‍ റോഡ്, ഗുണ്ടര്‍ട്ട് മ്യൂസിയം എന്നീ കേന്ദ്രങ്ങളിലാണ് ശുചീകരണം നടത്തിയത്.

ജില്ലാതല ഉദ്ഘാടനം ചാല്‍ ബീച്ചില്‍ കെ വി സുമേഷ് എം എല്‍ എ നിര്‍വഹിച്ചു. അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജീഷ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് വിശിഷ്ടാഥിതിയായി. ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍, എ വി ഹൈമ, എന്‍ എസ് ജി  കമാന്‍ഡോ ശൗര്യചക്ര, ക്യാപ്റ്റന്‍ പി വി മനേഷ്, ബീച്ച് മാനേജര്‍ പി ആര്‍ ശരത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 വിദ്യാര്‍ഥികള്‍ക്കായി തലശ്ശേരി ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മ്യൂസിയത്തില്‍ ചിത്ര രചനാ മത്സരവും സംഘടിപ്പിച്ചു. തലശ്ശേരി ഡി എം സിയുടെ ഭാഗമായി ഹെറിറ്റേജ് റൈഡ് എന്ന പേരില്‍ സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു. സൈക്കിള്‍ റാലി സബ് കലക്ടര്‍ സന്ദീപ് കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു.

0/Post a Comment/Comments