ന്യൂഡല്‍ഹി: അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദനെ അനുസ്മിരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പി പി മുകുന്ദന്‍ ലാളിത്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പേരില്‍ ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ കുറിപ്പ്.
”ശ്രീ പി.പി. മുകുന്ദന്‍ ജി അദ്ദേഹത്തിന്റെ ലാളിത്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പേരില്‍ ഓർമിക്കപ്പെടും. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകള്‍ ബുദ്ധിശക്തിയുടെയും താഴെത്തട്ടിലുള്ള ബന്ധത്തിന്റെയും പേരില്‍ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്തു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്നു. ഓം ശാന്തി”- പ്രധാനമന്ത്രി കുറിച്ചു.
ശ്രീ പി പി മുകുന്ദൻ ജി അദ്ദേഹത്തിന്റെ ലാളിത്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പേരിൽ ഓർമ്മിക്കപ്പെടും. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾ ബുദ്ധിശക്തിയുടെയും താഴെത്തട്ടിലുള്ള ബന്ധത്തിന്റെയും പേരിൽ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. കേരളത്തിൽ ബി.ജെ.പിയെ ശക്തിപ്പെടുത്താൻ അദ്ദേഹം…
— Narendra Modi (@narendramodi) September 13, 2023
കരൾ- ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സയിലിരിക്കെ കൊച്ചി അമൃത ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു പി പി മുകുന്ദന്റെ അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് 4ന് കണ്ണൂർ മണത്തണയിലെ കുളങ്ങരേത്ത് തറവാട് ശ്മശാനത്തിൽ നടക്കും. അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തു
Post a Comment