വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ തലക്കടിച്ച് പരിക്കേൽപ്പിച്ച് മാല കവർന്നു. കൊട്ടിയൂർ കണ്ടപ്പനത്തെ കണ്ണികുളത്തിൽ വിജയമ്മയുടെ ഒന്നര പവൻ തൂക്കം വരുന്ന മാലയാണ് കവർന്നത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. വിജയമ്മ ഒറ്റക്ക് താമസിച്ചു വരികയായിരുന്നു. വീടിൻറെ പുറകുവശത്തെ വാതിൽ ചവിട്ടി തുറന്ന മോഷ്ടാവ് വിജയമ്മയെ ആക്രമിച്ച് മാല മോഷ്ടിക്കുകയായിരുന്നു. അക്രമത്തെ എതിർക്കാൻ ശ്രമിച്ച വിജയമ്മയെ മോഷ്ടാവ് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.പരിക്കേറ്റ വിജയമ്മയെ പേരാവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment