സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡിയായി 42.57 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 1,45,564 കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. നേരത്തെ 82.31 കോടി രൂപ വിതരണം ചെയ്തിരുന്നു. ഇതോടെ ഈ സാമ്പത്തിക വര്‍ഷം 124.88 കോടി രുപയാണ് സര്‍ക്കാര്‍ സബ്സിഡിയായി റബര്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയത്.സ്വാഭാവിക റബറിന് വിലയിടഞ്ഞ സാഹചര്യത്തിലാണ് റബര്‍ ഉല്‍പാദന ഇന്‍സെന്റീവ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു കിലോഗ്രാം റബറിന് 170 രൂപ വില ഉറപ്പാക്കുന്ന നിലയില്‍ സബ്സിഡി തുക ഉയര്‍ത്തി. വിപണി വിലയില്‍ കുറവുവരുന്ന തുക സര്‍ക്കാര്‍ സബ്സിഡിയായി അനുവദിക്കുന്നു. റബര്‍ ബോര്‍ഡ് അംഗീകരിക്കുന്ന കര്‍ഷകരുടെ പട്ടിക അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ സബ്സിഡി നല്‍കുന്നതിന്. ഇതിനായി റബര്‍ വിലസ്ഥിരത ഫണ്ട് വിനിയോഗിക്കുന്നു. ഈവര്‍ഷം ബജറ്റില്‍ 600 കോടി രൂപയാണ് ഫണ്ടിലേക്കായി നീക്കിവച്ചത്.
Post a Comment