കണ്ണൂർ വിമാനത്താവളത്തിൽ57 ലക്ഷം രൂപയുടെ സ്വർണം പിടിച്ചുകണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 7.5 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചു. ദോഹയിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ വടകര തൊട്ടിൽപ്പാലം സ്വദേശിയിൽ നിന്നാണ് 952.5 ഗ്രാം സ്വർണം പിടിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.കസ്റ്റംസ് അസി. കമ്മിഷണർ ഇ.വി.ശിവരാമൻ, സൂപ്രണ്ടുമാരായ എസ്.ഗീതാകുമാരി, ദീപക് കുമാർ, സുമിത് കുമാർ, ഇൻസ്പെക്ടർമാരായ വി.അനുപമ, കെ.രവിചന്ദ്ര, രവി രഞ്ജൻ, ഹവിൽദാർ ടി.ഗിരീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

0/Post a Comment/Comments