ശബരിമലയിൽ 625 ഒഴിവുകൾ: അവസാന തീയതി ഇന്ന്തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല- മകരമാസകാലത്തെ തിരക്കുകൾ കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിവിധ വിഭാഗങ്ങളിലായി 625 നിയമനം നടത്തുന്നു. ഇതിനുള്ള അപേക്ഷ തീയതി ഒക്ടോബർ 9ന് അവസാനിക്കും.
 ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
ഹിന്ദുക്കളായ പുരുഷൻമാർക്ക് അപേക്ഷിക്കാം. പ്രായം 18മുതൽ 60വരെ. http://travancoredevaswomboard.org ൽ പ്രസിദ്ധീകരിച്ച മാതൃകയിൽ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ 10 രൂപയുടെ ദേവസ്വം സ്റ്റാംപ് ഒട്ടിച്ച് ചീഫ് എൻജിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം–695 003 എന്ന വിലാസത്തിൽ നൽകണം. 

പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം. വിശദവിവരങ്ങൾക്ക് 0471–2315873.

0/Post a Comment/Comments