ന്യൂഡല്‍ഹി: പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇനി വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ അറിയാന്‍ സാധിക്കും. പരീക്ഷ, ഗവേഷണം, അധ്യാപനം തുടങ്ങി ഉന്നത പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മെച്ചപ്പെട്ട ആശയവിനിമയം സാധ്യമാക്കാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ വാട്‌സ്ആപ്പില്‍ ചാനല്‍ ആരംഭിച്ചു.
പഠനവമായി ബന്ധപ്പെട്ട് വിവിധ കാര്യങ്ങള്‍ ഉടന്‍ തന്നെ വിദ്യാര്‍ഥികള്‍ അടക്കം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ലക്ഷ്യമിട്ടാണ് യുജിസി ചാനല്‍ തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകള്‍ ഉടന്‍ തന്നെ അറിയിക്കാന്‍ കഴിയുംവിധമാണ് ക്രമീകരണം.
ഡിജിറ്റല്‍ ഡിവൈഡ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ചാനല്‍ തുടങ്ങിയതെന്ന് യുജിസി അറിയിച്ചു. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ അറിയാന്‍ വാട്‌സ്ആപ്പ് ചാനലില്‍ ചേരാന്‍ എക്‌സിലൂടെ യുജിസി അഭ്യര്‍ഥിച്ചു.
Post a Comment