ബസുകളിൽ ഞങ്ങളെ കയറ്റുന്നില്ല സാറേ --- -- വിദ്യാർത്ഥികൾ പരാതിയുമായി ജോയിന്റ് ആർടിഒ ഓഫീസിൽ

ഇരിട്ടി: തങ്ങളെ  കയറ്റാതെ പോയ ബസ് ജീവനക്കാർക്കെതിരെ പരാതിയുമായി വിദ്യാർഥികൾ.  ആറാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന അഞ്ച് വിദ്യാർത്ഥികളാണ് കഴഞ്ഞ ദിവസം  ഇരിട്ടി ജോയിന്റ് ആർ ടി ഒ യുടെ ഓഫീസിൽ പരാതിയുമായി എത്തിയത്. 
 ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഇവരെ കയറ്റാതെ പോയ ബസ്സിനെതിരേ  പരാതിയുമായാണ് ഇവർ ഇവിടെ നിന്നും ഒരു കിലോമീറ്ററോളം നടന്ന്  നേരം പോക്കിലെ ഫാൽക്കൺ പ്ലാസയിലെ  മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന  ജോ ആർട്ടി ഒ ഓഫീസിലെത്തിയത് . ഉള്ളിൽ ഭീതിയോടെ  മടിച്ചു മടിച്ച് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട്  ആർടിഒ യെ കാണണമെന്ന് ഇവർ പറഞ്ഞു.  മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വൈകുണ്ഠൻ ഉടനെ ഇവരെയും കൂട്ടി  ഇരിട്ടി ജോയിൻറ് ആർ ടി ഓ ബി .സാജുവിന്റെ ക്യാബിനിലേക്ക് നീങ്ങി.  
 സാറേ.. ഞങ്ങളെപ്പോലെയുള്ള കുട്ടികളെ കയറ്റാതെയാണ് ബസുകൾ പോകുന്നത് എന്ന് ഒറ്റ സ്വരത്തിൽ പറഞ്ഞു. ബസ്സിന്റെ പേരും നമ്പറും കുറിച്ചെടുത്ത കടലാസും ജോയിൻറ് ആർ ടി യോയ്ക്ക് നൽകി. വിദ്യാർഥികളുടെ ഈ പരാതി ഗൗരവപൂർവ്വം പരിഗണിച്ച ജോയിൻറ് ആർടിഒ ഉടനെ ബസ്സിന്റെ ഉടമയേയും  ജീവനക്കാരെയും വിളിച്ചുവരുത്തി. അവർക്ക് വിദ്യാർത്ഥികൾ നേരിടുന്ന പ്രയാസങ്ങൾ പറഞ്ഞു മനസ്സിലാക്കി നൽകി. ഇനി അങ്ങനെ ആവർത്തിക്കില്ലെന്ന് ബസ് ജീവനക്കാർ ഉറപ്പുനൽകി. ഈ വിവരം കുട്ടികളെ നേരിട്ട് അറിയിക്കാനും അഭിനന്ദിക്കുവാനുമായി ജോയിൻറ് ആർ ടി ഒ  നേരിട്ട് ഇരിട്ടി ഹൈസ്കൂളിൽ എത്തി. വിദ്യാർഥികളുടെ പരാതി പറയാനുള്ള ഈ ധൈര്യത്തെ അദ്ദേഹം  അഭിനന്ദിച്ചു. കുട്ടികളെ അതിന് പ്രാപ്തരാക്കിയ അധ്യാപകർക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടാണ് ആർടിഒ തിരിച്ചു പോയത്. വിദ്യാർഥികൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ എവിടെയെങ്കിലും ലംഘിക്കപ്പെടുകയാണെങ്കിൽ അതിന് പ്രതികരിക്കണമെന്ന് കൃത്യമായി മാർഗ്ഗനിർദ്ദേശങ്ങൾ നൽകാറുണ്ടെന്നും  പ്രധാന അധ്യാപിക ഷൈനി യോഹന്നാൻ പറഞ്ഞു.

0/Post a Comment/Comments