കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് 600 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,480 രൂപയില്‍ എത്തിയതോടെയാണ് പുതിയ ഉയരം കുറിച്ചത്. കഴിഞ്ഞ മാസം രേഖപ്പെടുത്തിയ 45,920 രൂപയാണ് ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്.
ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 5810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 13ന് രേഖപ്പെടുത്തിയ 44,360 രൂപ എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിന് ശേഷം സ്വര്‍ണവില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്. 16 ദിവസത്തിനിടെ 2000 രൂപയിലധികമാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന.
Post a Comment