കെ എസ് ടി എ ബ്രാഞ്ച് സമ്മേളനം


കണിച്ചാര്‍ :  കെ എസ് ടി എ യുടെ 33ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് കേളകം ബ്രാഞ്ച്  സമ്മേളനം കണിച്ചാര്‍ ഡോ പല്‍പു മെമ്മോറിയല്‍  യു പി സ്‌കൂളില്‍ വെച്ച് നടന്നു. സ: കെ.പി. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ എസ് ടി എ  ജില്ലാ കമ്മറ്റി അംഗം സ:  ടി വി  ബീന ഉദ്ഘാടനം ചെയ്തു. സംഘടന റിപ്പോര്‍ട്ട് കെ എസ് ടി എ  സബ്ജില്ല ട്രഷറര്‍  സ: കെ പി പസന്ത്  അവതരിപ്പിച്ചു. ജോണ്‍ കെ ജേക്കബ്, ഷാവു കെ വി, മായ എന്‍ വി , സജിഷ എന്‍ ജെ, അഖില്‍ രാജ്, എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് സജിഷ എന്‍ ജെ, സെക്രട്ടറി റിജോയ് എം, ട്രഷറര്‍ മായ എന്‍ വി എന്നിവരെ തെരഞ്ഞെടുത്തു.

0/Post a Comment/Comments