കൊട്ടിയൂർ എൻ.എസ് എസ് കെയു പി സ്കൂളിൽ വിജയോത്സവം നടത്തി

ഇരിട്ടി ഉപജില്ല കലോത്സവം  ഓവറോൾ രണ്ടാം സ്ഥാനം നേടിയ എൻ.എസ്. എസ് കെ.യുപി സ്കൂളിലെ വിദ്യാർത്ഥികളെ പി.ടി. എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന ചടങ്ങ് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. ശാസ്ത്ര മേളയിൽ മികച്ച വിജയം നേടിയ കുട്ടികളെയും അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.കെ.ഡി മുരളീധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി ജെസി.റോയ്, മദർ പി ടി എ പ്രസിഡന്റ് ശ്രീമതി ജയ ബിജു, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ.സജി.എൻ.ജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുമിത എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി െറ ജി.ടി.ഡി നന്ദിയും രേഖപെടുത്തി.

0/Post a Comment/Comments