ആശുപത്രിയിൽ അപ്പോയിൻമെന്റിനു വേണ്ടി ഗൂഗിളിൽ സെർച്ച്‌ ചെയ്ത് കിട്ടിയ നമ്പറിൽ വിളിച്ച ഏച്ചുർ സ്വദേശിയായ യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി

       
                                                                

*കണ്ണൂർ:* മംഗലാപുരതുള്ള   ആശുപത്രിയിൽ അപ്പോയിൻമെന്റിനു വേണ്ടി കൈയ്യിൽ നമ്പർ ഇല്ലാത്തതിനെ തുടർന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്ത്
കിട്ടിയ നമ്പറിൽ വിളിച്ച ഏച്ചൂർ സ്വദേശിയായ യുവതിക്ക്  ഒരു ലക്ഷം രൂപ നഷ്ടമായി.

ഗൂഗിളിൽ സെർച്ച് ചെയ്ത് കിട്ടിയ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ യുവതിയുടെ വാട്സ് ആപ്പിൽ രോഗിയുടെ വിവരങ്ങൾ ആവശ്യപ്പെടുകൊണ്ട് ഒരു ലിങ്ക് അയച്ചു കൊടുക്കുകയും അതോടൊപ്പം 10 രൂപ അടക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. തുടർന്ന് യുവതി അതിൽ രോഗിയുടെ വിവരങ്ങൾ രേഖപ്പെടുത്തി അയച്ചു കൊടുക്കുകയും 10 രൂപ അടക്കുന്നതിന് വേണ്ടി അയച്ചുതന്ന ലിങ്കിൽ കയറി പണം അടക്കാൻ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായത്. തുടർന്ന് പരാതി നൽകുകയായിരുന്നു.

ആശുപത്രിയിൽ അപ്പോയിൻമെൻറിനു വേണ്ടിയോ മറ്റേതെങ്കിലും സർവ്വീസിൻറെയോ സ്ഥാപനത്തിൻറെയോ നമ്പറോ കസ്റ്റമർ കെയർ നമ്പറോ ഗൂഗിൾ സെർച്ച് ചെയ്ത് വിളിക്കുകയാണെങ്കിൽ അതിന്റെ അധികാരികത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം വിളിക്കുക. അജ്ഞാത നമ്പറിൽ നിന്ന് ലിങ്കിൽ കയറി പണം അടക്കാൻ ആവശ്യപ്പടുകയാണെങ്കിൽ അത്തരം പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുക.
സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യങ്ങളെ പറ്റി  ജാഗ്രത പുലർത്തുക.

സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാ ണെങ്കിൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.


0/Post a Comment/Comments