ഇരിട്ടി: ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ ആൾ ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു. പേരാവൂർ നെടുപുറംചാല്‍ സ്വദേശി തോട്ടത്തില്‍ ജോസ് (72) ആണ് മരിച്ചത്. ഇരിട്ടി എരുമത്തടം ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ വാഹനത്തില്‍ എച്ച് എടുക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ജോസിനെ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തില്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: പരേതയായ ഗ്രേസി. മക്കള്‍: ആശ, ആനന്ദ്, അനു.
Post a Comment