കണ്ണൂർ:
പത്താം തരം തുല്യതാ പരീക്ഷയില്‍ ജില്ലക്ക് മികച്ച വിജയം. പരീക്ഷ എഴുതിയ 791 പേരില്‍ 749 പേരും പാസ്സായി. വിജയശതമാനം 94.69. മാടായി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരീക്ഷ എഴുതിയ ഷാഹിന യൂസഫിന് ഫുള്‍ എ പ്ലസ് ലഭിച്ചു.
കൂത്തുപറമ്പ്, പാനൂര്‍, ഇരിക്കൂര്‍, പേരാവൂര്‍, കേളകം പഠന കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു.
പാനൂര്‍ 66, കൂത്തുപറമ്പ് 56, ഇരിക്കൂര്‍ 54, പേരാവൂര്‍ 39, കേളകം 36, ഇരിട്ടി 61, പള്ളിക്കുന്ന് 63, മട്ടന്നൂര്‍ 31, ചാവശ്ശേരി 23, തലശ്ശേരി 57, മാത്തില്‍ 27, മാടായി 45, തളിപ്പറമ്പ് 67, കണിയാന്‍ ചാല്‍ 34, കണ്ണൂര്‍ 44, മുഴത്തടം 27, ഉളിക്കല്‍ 38, ഏഴോം 21 എന്നിങ്ങനെയാണ് വിജയിച്ചവരുടെ എണ്ണം.
Post a Comment