ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിക്ക് സ്വന്തം രക്തത്തില്‍ കുഞ്ഞ് പിറന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വിവാഹിതനായ കോഴിക്കോട് സ്വദേശിക്കും പങ്കാളിക്കുമാണ് ആണ്‍കുട്ടി ജനിച്ചത്.
കൊച്ചി റിനൈ മെഡിസിറ്റി അനെക്‌സിലെ സമഗ്ര വന്ധ്യതാവിഭാഗത്തിലെ ചികിത്സയിലൂടെയാണ് കോഴിക്കോട് സ്വദേശിയായ ട്രാന്‍സ് പുരുഷന്‍ അച്ഛനായത്. ലിംഗമാറ്റത്തിന് വിധേയനാകുന്നതിനുമുമ്പ് കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രിയിലെത്തി 2021ല്‍ അണ്ഡം മറ്റൊരാളുടെ ബീജവുമായി സംയോജിപ്പിച്ച് ഭ്രൂണമാക്കി ശീതീകരിച്ചുവച്ചിരുന്നു. അണ്ഡം ഐവിഎഫ് ചികിത്സയ്ക്കുസമാനമായ രീതിയില്‍ പുറത്തെടുത്ത് ബീജ സങ്കലനം നടത്തി ഭ്രൂണമായി ശീതീകരിച്ച് വയ്ക്കുകയാണ് ചെയ്തത്. ലിംഗമാറ്റത്തിനുള്ള ഹോര്‍മോണ്‍ ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കുംശേഷം നിയമപ്രകാരം വിവാഹം ചെയ്ത പങ്കാളിയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണം നിക്ഷേപിച്ചു.
ഇത്തരത്തില്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ട്രാന്‍സ് പുരുഷന് സ്വന്തം രക്തത്തില്‍ കുഞ്ഞ് പിറക്കുന്നത് രാജ്യത്ത് ആദ്യമാണെന്ന് റിനൈ മെഡിസിറ്റി സെന്റര്‍ ഫോര്‍ റീ പ്രൊഡക്ടീവ് ഹെല്‍ത്തിലെ ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റ് ഡോ. ജിഷ വര്‍ഗീസ് അവകാശപ്പെട്ടു. സങ്കീര്‍ണമായ ചികിത്സാരീതിയാണിത്. ഭ്രൂണനിക്ഷേപം ആദ്യതവണ തന്നെ വിജയമായി. ഡിസംബറില്‍ 2.8 കിലോയുള്ള ആരോഗ്യവാനായ ആണ്‍കുഞ്ഞാണ് പിറന്നത്.
Post a Comment