ആധാരംഎഴുത്ത് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 9,10, 11 തീയതികളിൽ ആലപ്പുഴയിൽ
ഇരിട്ടി: ആധാരംഎഴുത്തുകാരുടെ സംഘടനയായ ഓള് കേരള ഡോക്യൂമെന്റ് റൈറ്റേഴ്സ് ആന്റ് സ്ക്രൈബ്സ് അസോസിയേഷന്റെ 24-ാമത് സംസ്ഥാന സമ്മേളനം മെയ് 9,10,11 തീയ്യതികളില് ആലപ്പുഴയില് വെച്ച് നടക്കും. പൊതുസമ്മേളത്തില് ജില്ലയിലെ മുഴുവന് ആധാരം എഴുത്തുകാരേയും പങ്കെടുപ്പിക്കാന് ജില്ലാകമ്മിറ്റി തീരുമാനിച്ചു. ജില്ലയിലെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് പ്രതിനിധി സമ്മേളനത്തില് 27 പേര് ജില്ലയില് നിന്നും പങ്കെടുക്കും.യോഗത്തില് ജില്ലാ പ്രസിഡണ്ട് എം.വി. രമേഷ് അദ്ധ്യക്ഷത വഹിച്ചു.
മെയ് 9,10 അവധി
ആധാരംഎഴുത്ത് അസോസിയേഷന് സംസ്ഥാനസമ്മേത്തില് ജില്ലയിലെ മുഴുവന് ആധാരംഎഴുത്തുകാരും പങ്കെടുക്കുന്ന
തിനാല് 9,10 തീയ്യതികളില് കണ്ണൂര് ജില്ലയിലെ മുഴുവന് ആധാരംഎഴുത്ത് ഓഫീസുകള്ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് എം.വി.രമേഷ്, ജില്ലാ സെക്രട്ടറി പി.എസ്. സുരേഷ്കുമാര് എന്നിവര് അറിയിച്ചു.

0/Post a Comment/Comments