ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം. ആഗോള തലത്തില്‍ മലയാളി നഴ്സുമാര്‍ക്ക് വന്‍ സ്വീകാര്യതയാണ് ഉള്ളതെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം 
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലകളില്‍ ഈ വര്‍ഷം 1,020 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിച്ചതായും ആരോഗ്യമന്ത്രി
.
ആഗോള തലത്തില്‍ മലയാളി നഴ്സുമാര്‍ക്ക് വന്‍ സ്വീകാര്യതയാണുള്ളതെന്ന്  മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ മേഖലയുടെ നെടുംതൂണായ നഴ്സുമാരുടെ സേവനം സമാനതകളില്ലാത്തതാണ്. നഴ്സിംഗ് മികവിന്‍റെ സമ്പന്നമായ പാരമ്പര്യമാണ് കേരളത്തിനുള്ളത്. 

ഫ്ലോറന്‍സ് നൈറ്റിംഗേലിന്, നഴ്സിംഗ് എന്നത് സേവനം മാത്രമായിരുന്നെങ്കില്‍ ഇന്നത് ഒരു പ്രധാന തൊഴില്‍ മേഖലയായി മാറിയിരിക്കുന്നതായും അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍   മന്ത്രി പറഞ്ഞു. സര്‍ക്കാര്‍  മേഖലകളില്‍  ഈ വര്‍ഷം 1,020 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകളാണ്  വര്‍ധിപ്പിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.  

0/Post a Comment/Comments