അനാഥയെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കേസിൽ മൂന്ന് പേർ പിടിയിൽ. കൊണ്ടോട്ടി സ്വദേശികളായ പി. മുഹമ്മദ് ഷാഫി (30), മുഹമ്മദ് ഫൈസൽ (28) പട്ടാമ്പി സ്വദേശി മുഹമ്മദ് ഷെബീൽ (28) എന്നിവരെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്
2022-ലാണ് കേസിനാസ്പദമായ സംഭവം. ഓൺലൈനിലൂടെ പരിചയപ്പെട്ട യുവതിയെ കുന്നമംഗലം ഓടയാടിയിലെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ മുഖത്ത് തിളച്ചവെള്ളം ഒഴിച്ച് പൊളളലേൽപിക്കുകയും ചെയ്തു. ഒന്നര വർഷമായി അബോധാവസ്ഥയിലായിരുന്ന സ്ത്രീയുടെ ആരോഗ്യം വീണ്ടെടുത്തതോടെയാണ് പൊലീസ് അന്വേഷണം പുനരാരംഭിച്ചത്. പ്രതികൾ മൊബൈൽ നമ്പറും വീടും മാറിയത് പൊലീസിനെ വെട്ടിലാക്കിയിരുന്നു.
അതിജീവിത ആരോഗ്യം വീണ്ടെടുത്തതോടെ കൂടുതൽ മൊഴിയെടുത്താണ് പൊലീസ് പ്രതികളിലേക്കെത്തിയത്. കഴിഞ്ഞ ദിവസം മുമ്പ് താമസിച്ചിരുന്ന സ്ഥലത്തേക്ക് പ്രതികൾ മടങ്ങിയെത്തിയിട്ടുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ അതിജീവിത തിരിച്ചറിഞ്ഞിട്ടുണ്ട്
Post a Comment