അതിതീവ്ര മഴക്ക് സാധ്യത




കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. നാളെയും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ജില്ലയിൽ 23 വരെ യെലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്.

തെക്കൻ തമിഴ്നാടിന് മുകളിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുടെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

-

0/Post a Comment/Comments